09:30pm 09 November 2026
NEWS
അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച മലയാളി യുവതിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു
13/06/2025  11:48 AM IST
nila
അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച മലയാളി യുവതിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു

അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരിച്ച മലയാളി യുവതിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ എ.പവിത്രനെയാണ് സസ്പെൻഡ് ചെയ്തത്. വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെയാണ് ഇയാൾ അധിക്ഷേപ പരാമർശം നടത്തിയത്. 

പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ ര‍ഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും കമന്റിലും ഇയാൾ അധിക്ഷേപ പരാമർശം ഉൾപ്പെടുത്തുകയായിരുന്നു. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. 

കേരള സർക്കാർ ജോലിയിൽനിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റിൽ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികൾ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. 

നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെയും ഇയാൾ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിലും പവിത്രനെതിരെ വകുപ്പുതല നടപടിയെടുത്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img